
'കേന്ദ്രനയത്തോട് യോജിക്കാനാവില്ല, പക്ഷേ വേറെ വഴിയില്ല'; പിഎം ശ്രീ പദ്ധതിയില്‍ ചേര്‍ന്നതിനെക്കുറിച്ച് ടി.പി രാമകൃഷ്ണന്‍
|ഫണ്ട് ഇല്ലാത്തതിനാലാണ് പി എം ശ്രീ പദ്ധതിയിൽ ഒപ്പ് വെക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചതെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയിലെ സിപിഐയുടെ എതിർപ്പ് ചർച്ച ചെയ്യുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ.എതിർപ്പുന്നയിക്കുന്നതിൽ തെറ്റില്ല. ഫണ്ട് ഇല്ലാത്തതിനാലാണ് പി എം ശ്രീ പദ്ധതിയിൽ ഒപ്പ് വെക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചതെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു.
'കേന്ദ്രം അർഹമായ ഫണ്ട് പോലും നൽകുന്നില്ല.വിദ്യാഭ്യാസ വകുപ്പിൻ്റെ പദ്ധതികൾക്ക് ഫണ്ട് ആവശ്യമാണെന്നും വേറെ നിവൃത്തിയില്ലാത്തതിനാലാണ് പിഎം ശ്രീ പദ്ധതിയില്‍ ചേരുന്നത്. കേരളത്തിന് അർഹതപ്പെട്ടത് നേടുന്നതിൽ ഒരു പ്രശ്‌നവുമില്ല. തമിഴ്‌നാടുപോലെയല്ല കേരളം,തമിഴ്‌നാടിന് വരുമാനമുണ്ട്.കേരളത്തിന് വരുമാനമില്ലെന്നും' ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.
അതേസമയം, പേരാമ്പ്രയിൽ യുഡിഎഫ് ആണ് സംഘർഷത്തിന് ശ്രമിച്ചതെന്നും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.മൂക്കിനു പരിക്ക് പറ്റിയ ആൾക്കെങ്ങനെയാണ് സംസാരിക്കാൻ കഴിയുന്നത്. ഇ.പി ജയരാജൻ ഒരു ഭീഷണിയും നടത്തിയിട്ടില്ല.യുഡിഎഫിൻ്റെ ഭീഷണിക്ക് മറുപടി പറയുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.