< Back
Kerala
ഇന്ത്യയിൽ പലയിടത്തും ന്യൂനപക്ഷം സുരക്ഷിതരല്ല: കാന്തപുരത്തെ തള്ളി ടി.പി രാമകൃഷ്ണൻ
Kerala

ഇന്ത്യയിൽ പലയിടത്തും ന്യൂനപക്ഷം സുരക്ഷിതരല്ല: കാന്തപുരത്തെ തള്ളി ടി.പി രാമകൃഷ്ണൻ

Web Desk
|
18 Feb 2026 11:35 AM IST

ഇത്തരം പ്രശ്നങ്ങൾ ഒന്നും ഇല്ലാതായിട്ടില്ലെന്നും ടി.പി.രാമകൃഷ്ണൻ പറഞ്ഞു

തിരുവനന്തപുരം: ഇന്ത്യയിൽ മുസ്‍ലിംകൾ സുരക്ഷിതാരണെന്ന കാന്തപുരത്തിന്റെ പ്രസ്താവനക്കെതിരെ എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. ഇന്ത്യയുടെ പല ഭാഗങ്ങളിലും മുസ്‍ലിം, ക്രിസ്തീയ വിഭാഗങ്ങൾ സുരക്ഷിതമാണെന്ന അഭിപ്രായമില്ല.

ഭാഷ, വസ്ത്രം, ഭക്ഷണം ഇതിന്റെയെല്ലാം പേരിൽ മനുഷ്യനെ വേർതിരിക്കുന്ന സമീപനം പലയിടത്തുമുണ്ട്. പൗരത്വനിയമഭേദഗതി പോലും മതാടിസ്ഥാനത്തിൽ ആയിരുന്നു. ഇത്തരം പ്രശ്നങ്ങൾ ഒന്നും ഇല്ലാതായിട്ടില്ലെന്നും ടി.പി.രാമകൃഷ്ണൻ പറഞ്ഞു.

ഒരുപാട് അഭിപ്രായങ്ങളും വിവാദങ്ങളും ഉള്ള പ്രശ്നമാണിത്. ഇപ്പോൾ അത് സംബന്ധിച്ച് കൂടുതൽ പ്രതികരണം നടത്താൻ തയ്യാറല്ല. എൽഡിഎഫിലും പാർട്ടിയിലും ചർച്ച ചെയ്ത ശേഷം പറയാമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റ് വിഭജനം ആരംഭിച്ചിട്ടില്ലെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു. പൊതു രാഷ്ട്രീയ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ആ നിലപാട് സ്വീകരിച്ചുകൊണ്ടാണ് മൂന്നു മേഖലാജാഥകൾ നടക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് പലരും വരികയും പോവുകയും ചെയ്യും. അത് എല്ലാ കാലത്തും ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

Similar Posts