< Back
Kerala
ഡൽഹിയിൽ 40 ശതമാനം വായുമലിനീകരണത്തിന്റെ കാരണം ഗൾഫിൽ നിന്നുള്ള പൊടിക്കാറ്റ്: ടി.പി സെൻകുമാർ
Kerala

ഡൽഹിയിൽ 40 ശതമാനം വായുമലിനീകരണത്തിന്റെ കാരണം ഗൾഫിൽ നിന്നുള്ള പൊടിക്കാറ്റ്: ടി.പി സെൻകുമാർ

Web Desk
|
24 Jan 2026 7:20 PM IST

ഇറാഖ്, സൗദി, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള പൊടിക്കാറ്റ് അന്തരീക്ഷത്തിൽ ഉയരത്തിൽ സഞ്ചരിച്ച് വടക്കേ ഇന്ത്യയിൽ എത്തുകയാണെന്ന് സെൻകുമാർ പറഞ്ഞു

കോഴിക്കോട്: ഡൽഹിയിലെ വായു മലിനീകരണത്തിന്റെ ഒരു കാരണം ഗൾഫിൽ നിന്നുള്ള പൊടിക്കാറ്റാണെന്ന് മുൻ ഡിജിപി ടി.പി സെൻകുമാർ. ഇറാഖ്, സൗദി, കുവൈത്ത് എന്നീ മേഖലകളിൽനിന്നുണ്ടാകുന്ന വലിയ പൊടിക്കാറ്റുകൾ അന്തരീക്ഷത്തിൽ ഉയരത്തിൽ സഞ്ചരിച്ച് വടക്കേ ഇന്ത്യയിൽ എത്തുന്നു. ഡൽഹിയിലും ഉത്തരേന്ത്യയിലും ഈ ശൈത്യകാലത്ത് പൊടിപടലങ്ങൾ നീങ്ങിപ്പോകാതെ കെട്ടിക്കിടക്കുകയാണ് എന്നും സെൻകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

വായു മലിനീകരണം ഇന്ത്യയുടെ ജിഡിപിയുടെ ഒമ്പത് ശതമാനം വരെ ബാധിക്കുന്നുണ്ട്. ട്രംപിന്റെ രണ്ടാം വരവിലുള്ള താരിഫ് ജിഡിപിയുടെ ഒരു ശതമാനത്തെയാണ് ബാധിക്കുന്നത്. ഏകദേശം രണ്ട് ദശലക്ഷം ആളുകൾ വായുമലിനീകരണം മൂലം മരിക്കുന്നുണ്ട്. അടിയന്തരമായി ശ്രദ്ധിക്കേണ്ട വിഷയമാണ് വായുമലിനീകരണമെന്നും സെൻകുമാർ പറഞ്ഞു.

ഹരിയാനയിലും പഞ്ചാബിലുമൊക്കെ വൈക്കോൽ കത്തിക്കുന്നതാണ് വായുമലിനീകരണത്തിന്റെ പ്രധാന കാരണം. ഡൽഹിയിലും മറ്റു സമീപ സംസ്ഥാനങ്ങളിലും ഓടുന്ന വാഹനങ്ങളുടെ പുക, നിർമാണ പ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന പൊടി, വ്യവസായ സ്ഥാപനങ്ങളിൽ നിന്നുള്ള പുക തുടങ്ങിയവയും വായുമലിനീകരണത്തിന്റെ കാരണമായി സെൻകുമാർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Similar Posts