< Back
Kerala
Sabarimala,Tractoraccident,latest malayalam news,ശബരിമല,ട്രാക്ടര്‍ അപകടം
Kerala

ശബരിമലയിൽ ട്രാക്ടർ മറിഞ്ഞ് അപകടം; പരിക്കേറ്റ ഏഴ് പേരെ ആശുപത്രിയിലേക്ക് മാറ്റി

Web Desk
|
26 Dec 2023 10:10 AM IST

അരി കയറ്റി വന്ന ട്രാക്ടറാണ് മറിഞ്ഞത്

പത്തനംതിട്ട: ശബരിമലയിൽ ട്രാക്ടർ മറിഞ്ഞ് അപകടം. പാണ്ടി താവളത്തിന് സമീപമുള്ള മാഗുംണ്ട അയ്യപ്പ നിലയത്തിന് മുൻപിലാണ് അരി കയറ്റി വന്ന ട്രാക്ടർ മറിഞ്ഞത്. അപകടത്തിൽ പരിക്കേറ്റ ഏഴ് പേരെ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവർ അടക്കം എട്ടുപേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.

അതേസമയം, കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് എരുമേലിയിൽ ശബരിമല തീർഥാടകരുടെ തിരക്ക് കുറഞ്ഞു. ഇന്ന് വാഹനങ്ങൾക്ക് നിയന്ത്രണമില്ല. മറ്റ് ഇടത്താവളങ്ങളിലും വാഹന നിയന്ത്രണമില്ല.തിരക്ക് വർധിച്ചാൽ മാത്രമെ നിയന്ത്രണം ഏർപ്പെടുത്തുവെന്ന് പൊലീസ് അറിയിച്ചു.


Related Tags :
Similar Posts