< Back
Kerala
കെ.പി.പി.എൽ തൊഴിലാളി നിയമനത്തിൽനിന്ന് കരാറുകാരെ ഒഴിവാക്കുന്നു; എതിർപ്പുമായി സംഘടനകൾ
Kerala

'കെ.പി.പി.എൽ തൊഴിലാളി നിയമനത്തിൽനിന്ന് കരാറുകാരെ ഒഴിവാക്കുന്നു'; എതിർപ്പുമായി സംഘടനകൾ

Web Desk
|
27 May 2022 7:33 AM IST

അടച്ചുപൂട്ടൽ ഭീഷണിയിലായിരുന്ന ഹിന്ദുസ്ഥാൻ പ്രിന്റ് ഫാക്ടറിയെ ഏറ്റെടുത്ത സർക്കാർ പുതിയ കമ്പനി രൂപീകരിച്ച് കഴിഞ്ഞയാഴ്ചയാണ് ഉദ്ഘാടനം നിർവഹിച്ചത്

കോട്ടയം: കേരള പേപ്പർ പ്രൊഡക്ട് കമ്പനി നിയമനങ്ങളിൽനിന്ന് മുൻ എച്ച്.എൻ.എൽ കരാർ തൊഴിലാളികളെ ഒഴിവാക്കുന്നതായി പരാതി. നാലുവർഷം മുൻപുള്ള ശമ്പള കുടിശ്ശികയും ഗ്രാറ്റുവിറ്റിയും ലഭിക്കാത്തവരാണ് ഒഴിവാക്കപ്പെടുന്ന തൊഴിലാളികളിലേറെയും. സ്ഥാപനം പഴയ നിലയിൽ പുനസ്ഥാപിച്ചതുപോലെ തന്നെ തൊഴിലാളികളെകൂടി നിലനിർത്തണമെന്നാണ് ആവശ്യങ്ങളുയരുന്നത്.

അടച്ചുപൂട്ടൽ ഭീഷണിയിലായിരുന്ന ഹിന്ദുസ്ഥാൻ പ്രിന്റ് ഫാക്ടറിയെ ഏറ്റെടുത്ത സർക്കാർ പുതിയ കമ്പനി രൂപീകരിച്ച് കഴിഞ്ഞയാഴ്ചയാണ് ഉദ്ഘാടനം നിർവഹിച്ചത്. ഉദ്ഘാടനത്തിനു പിന്നാലെ കമ്പനിയിലെ ഉത്പാദനം ആരംഭിക്കാൻ തീരുമാനിച്ചെങ്കിലും ഇതിനാവശ്യമായ സ്ഥിരംതൊഴിലാളികളെ മാത്രമാണ് ഇതുവരെ നിയമിച്ചത്. ഈ സാഹചര്യത്തിലാണ് മുൻ എച്ച്.എൻ.എൽ ജീവനക്കാരായ കരാർ തൊഴിലാളികളെ ഒഴിവാക്കാൻ നീക്കം നടക്കുന്നതായി ആരോപിച്ച് സംഘടനകൾ രംഗത്തുവന്നിരുന്നു.

നാലുവർഷം മുൻപ് അടച്ചുപൂട്ടുന്നതുവരെ 200ലേറെപ്പാരാണ് സ്ഥാപനത്തിൽ ജോലി നോക്കിയിരുന്നത്. ഇവരുടെ ശമ്പള കുടിശ്ശികയും ഗ്രാറ്റുവിറ്റിയുമടക്കം ബാക്കിനിൽക്കെയാണ് ഒഴിവാക്കാനുള്ള നീക്കമെന്നും ആരോപണമുണ്ട്. സ്ഥാപനം ഏറ്റെടുത്തപ്പോൾ തൊഴിലാളികളെ അടക്കം നിലനിർത്തി മുന്നോട്ടുപോകണമെന്നാണ് കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് നൽകിയ നിർദേശം. ഇത് പാലിക്കാൻ സർക്കാർ തയാറാകണമെന്നും കരാർ തൊഴിലാളികളെ ഒഴിവാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നുമാണ് സംഘടനകൾ മുന്നോട്ടുവയ്ക്കുന്ന ആവശ്യം.

Summary: Trade unions protest alleging that KPPL exempts contractors from hiring

Similar Posts