< Back
Kerala

Kerala
നവംബർ 19ന് സംസ്ഥാനത്ത് റേഷൻകടകൾ അടച്ച് പ്രതിഷേധിക്കുമെന്ന് വ്യാപാരികൾ
|17 Nov 2024 2:49 PM IST
രണ്ടുമാസത്തെ വേതനം ലഭ്യമാക്കുക, ഓണറേറിയം നൽകുക എന്നിവയാണ് ആവശ്യങ്ങൾ
തൃശൂർ: നവംബർ 19ന് സംസ്ഥാന വ്യാപകമായി റേഷൻകടകൾ അടച്ച് പ്രതിഷേധിക്കുമെന്ന് റേഷൻ വ്യാപാരികൾ.
രണ്ടുമാസമായി വേതനം ലഭിക്കുന്നില്ല, ഓണക്കാലത്തെ ഓണറേറിയം ഉടൻ നൽകുക, എന്നീ ആവശ്യങ്ങൾ മുൻനിർത്തിയാണ് സൂചനാ സമരം. ഭക്ഷ്യവകുപ്പിൽ നിന്ന് ഇതിനെക്കുറിച്ച് എല്ലാ റിപ്പോർട്ടുകളും ധനകാര്യവകുപ്പിന് കൈമാറിയിട്ടുണ്ട്. എന്നാൽ ധനകാര്യവകുപ്പ് വിഷയത്തിൽ മെല്ലപ്പോക്കിലാണ്. ധനകാര്യ വകുപ്പിന് റേഷൻ വ്യാപാരികളുടെ ചിറ്റമ്മ നയമാണ് എന്ന് സമരപ്രഖ്യാപനം നടത്തി ജോണി നെല്ലൂർ പറഞ്ഞു. എകെആർആർഡിഎ, കെആർയു - സിഐടിയു, കെഎസ്ആർആർഡിഎ എന്നീ സംഘടനകൾ സംയുക്തമായാണ് സമരം ചെയ്യുന്നത്. സമരത്തെ അനുബന്ധിച്ച് താലൂക്ക് കേന്ദ്രങ്ങളിലേക്ക് പ്രതിഷേധം മാർച്ചും സംഘടിപ്പിക്കുമെന്നും ജോണി നെല്ലൂർ പറഞ്ഞു.