< Back
Kerala

Kerala
ശബരിമലയിൽ വീണ്ടും വാഹനനിയന്ത്രണം; വഴിയിൽ കുടുങ്ങിയ തീർഥാടകർ പ്രതിഷേധിച്ചു
|25 Dec 2023 2:54 PM IST
ശബരിമലയിലെ തിരക്ക് കുറയുന്ന മുറയ്ക്ക് മാത്രമെ വാഹനങ്ങൾ കടത്തിവിടുകയുള്ളു
പത്തനംതിട്ട: ശബരിമലയിലെ തിരക്ക് കാരണം ഇടത്താവളങ്ങളിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. വാഹനങ്ങൾ തടഞ്ഞതിനെ തുടർന്ന് മുണ്ടക്കയത്തും ,വൈക്കത്തും തീർത്ഥാടകർ പ്രതിഷേധിച്ചു. പലയിടത്തും വാഹനങ്ങളുടെ നീണ്ട നിരയാണ്.
വാഹന നിയന്ത്രണത്തെ തുടർന്ന് മണിക്കൂറുകളോളം വഴിയിൽ കുടുങ്ങിയ തീർത്ഥാടകർ പ്രതിഷേധവുമായി രംഗത്തിറങ്ങി. മുണ്ടക്കയത്ത് ദേശീയ പാത 183ൽ കിലോമീറ്ററുകളോളം വാഹനങ്ങൾ നിരന്നു. വൈക്കം മഹാദേവ ക്ഷേത്ര പരിസരത്തും ഇതര സംസ്ഥാന തീർത്ഥാടകർ പ്രതിഷേധിച്ചു.
ശബരിമലയിലെ തിരക്ക് കുറയുന്ന മുറയ്ക്ക് മാത്രമെ വാഹനങ്ങൾ കടത്തിവിടുകയുള്ളു. ഇക്കാര്യം പോലീസ് തീർത്ഥാടകരെ ധരിപ്പിച്ചു. ഇതോടെയാണ് പ്രതിഷേധം അയഞ്ഞത് . ഇടത്താവളങ്ങളിൽ കുടുങ്ങിയ തീർത്ഥാടകർ വെള്ളവും ഭക്ഷണം ഉറപ്പാക്കമെന്ന് അയ്യപ്പ സേവാ സംഘം ആവശ്യപ്പെട്ടു.