< Back
Kerala
താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക്; ആറാം വളവില്‍ കുടുങ്ങിയ ബസ് മാറ്റി
Kerala

താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക്; ആറാം വളവില്‍ കുടുങ്ങിയ ബസ് മാറ്റി

Web Desk
|
28 March 2025 1:19 PM IST

ഇന്ന് രാവിലെ നാലുമണി മുതല്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്കുണ്ടാക്കിയ ബസ് മാറ്റി. രാവിലെ നാലുമണിക്കാണ് ബെംഗളൂരു-കോഴിക്കോട് സർവീസ് നടത്തുന്ന ബസാണ് സെൻസർ തകരാറായതിനെ തുടർന്ന് ചുരം ആറാം വളവിൽ കുടുങ്ങിയത്. സാങ്കേതിക പ്രശ്നം പരിഹരിച്ച് ഏഴുമണിക്കൂറിന് ശേഷമാണ് ബസ് മാറ്റാനായത്.

രാവിലെ നാലുമണിമുതല്‍ തന്നെ തന്നെ രൂക്ഷമായ ഗതാഗതക്കുരത്തിൽ അനുഭവപ്പെട്ടത്. ഒരു നിരയായി വാഹനങ്ങൾ കടത്തി വിട്ടെങ്കിലും വലിയ വാഹനങ്ങൾക്ക് പോകാന്‍ കഴിഞ്ഞില്ല. പിന്നീട് അടിവാരത്ത് നിന്നും ക്രൈം ബസ് നീക്കം ചെയ്യുന്നതിനായി എത്തിച്ചു. സാങ്കേതിക തകരാർ പരിഹരിച്ച് ആറാം വളവിൽ നിന്ന് ബസ് അഞ്ചാം വളവിലേക്ക് മാറ്റി. വാഹനങ്ങളുടെ നീണ്ട നിരയായതുകൊണ്ടുതന്നെ ഗതാഗതക്കുരുക്ക് ഏറെ നേരം നിലനിന്നു.

അതിനിടെ ആറാം വളവിന് സമീപം ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടു മതിലിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. പെരുന്നാൾ അവധിയോട് അനുബന്ധിച്ച് നൂറുകണക്കിന് വാഹനങ്ങളാണ് ചുരം കയറി വയനാട്ടിൽ എത്തുന്നത്. വരുംദിവസങ്ങളിലും രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരാൻ സാധ്യതയുണ്ട്.


Similar Posts