
പാര്‍ക്കിങ്ങിനെ ചൊല്ലി ട്രാഫിക് പൊലീസും കൗണ്‍സിലര്‍മാരും തമ്മില്‍ തര്‍ക്കം
|പോലീസ് അകാരണമായി പിഴ ചുമത്തുന്നുവെന്ന് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു
എറണാകുളം: കളമശ്ശേരിയില്‍ വാഹന പാര്‍ക്കിംഗിനെ ചൊല്ലി തര്‍ക്കം. ട്രാഫിക് പോലീസും കൗണ്‍സിലര്‍മാരും തമ്മിലാണ് തര്‍ക്കമുണ്ടായത്. പോലീസ് അകാരണമായി പിഴ ചുമത്തുന്നുവെന്ന് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
വ്യാപാരാ സ്ഥാപനങ്ങള്‍ക്ക് മുമ്പില്‍ നിര്‍ത്തുന്ന വാഹനങ്ങള്‍ക്കെതിരെ പൊലീസ് അകാരണമായി പിഴ ചുമത്തുന്നു എന്ന ആരോപണം ഇതിന് മുമ്പും ഉയര്‍ന്നിരുന്നു. ഇത് വീണ്ടും ആവര്‍ത്തിച്ചതോടെയാണ് കൗണ്‍സിലര്‍മാര്‍ പൊലീസിനെ സമീപിച്ചത്.
ട്രാഫിക് സി ഐ നേരിട്ട് എത്തിയാണ് പിഴ ചുമത്തുന്നതടക്കമുള്ള നടപടിയെടുത്തത്. ചോദ്യം ചെയ്തിട്ടും പൊലീസ് നടപടി തുടര്‍ന്നതാണ് കൗണ്‍സിലര്‍മാരെ പ്രകോപിപ്പിച്ചത്.
സ്ഥാപനങ്ങളിലേക്ക് എത്തുന്ന വാഹനങ്ങളെ പിഴ ചുമത്തുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന ധാരണ മറികടന്നാണ് പൊലീസ് പിഴ ചുമത്തിയത് എന്നാണ് കൗണ്‍സിലര്‍മാര്‍ ഉയര്‍ത്തുന്ന ആരോപണം. നിയമപരമായി വിഷയത്തെ നേരിടാനാണ് കൗണ്‍സിലര്‍മാരുടെ തീരുമാനം.