< Back
Kerala
ട്രാഫിക് നിയമലംഘനം; പൊലീസുകാർ പിഴയടച്ചില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് ഡിജിപി
Kerala

ട്രാഫിക് നിയമലംഘനം; പൊലീസുകാർ പിഴയടച്ചില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് ഡിജിപി

Web Desk
|
23 Feb 2025 8:16 AM IST

ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയ പൊലീസുകാർ പിഴയടക്കുന്നില്ലെന്ന് മോട്ടോർ വാഹന വകുപ്പ് ഡിജിപിക്ക് മുന്നിൽ പരാതി നല്കിയിരുന്നു

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയ പൊലീസുകാർ പിഴയടക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി. നിയമലംഘനം നടത്തിയ പൊലീസുകാർ പിഴയടക്കുന്നില്ലെന്ന കണ്ടെത്തലിന് പിന്നാലെയാണ് ഡിജിപിയുടെ മുന്നറിയിപ്പ്.

എഐ ക്യാമറകൾ വന്നോടെ ട്രാഫിക് നിയമ ലംഘങ്ങൾക്ക് പിഴ അടക്കുന്നത് സ്ഥിരം സംഭവമാണ്. എന്നാൽ, ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയ പൊലീസുകാർ പിഴയടക്കുന്നില്ലെന്ന് മോട്ടോർ വാഹന വകുപ്പ് ഡിജിപിക്ക് മുന്നിൽ പരാതി നല്കിയിരുന്നു. ഇതുകൂടാതെ പൊലീസ് ചുമത്തുന്ന പിഴയും അടക്കുന്നില്ലെന്ന് കണ്ടെത്തി. തുടർന്നാണ്, . ഇന്നലെ നടന്ന വാർഷിക അവലോകന യോഗത്തിൽ ജില്ലാ പൊലീസ് മേധാവികൾക്ക് ഡിജിപി നിർദേശം നൽകിയത്.

പൊലീസുകാർ നിയമലംഘനം നടത്താൻ പാടില്ലെന്നും അഥവാ നടത്തിയാൽ സാധാരണ പൗരനെപോലെയും പിഴ അടക്കുന്നത് നിർബന്ധമാണെന്നും ഡിജിപി പറഞ്ഞു. പിഴ അടക്കാത്ത പക്ഷം കടുത്ത നടപടിയുണ്ടാവുമെന്നും ഡിജിപി അറിയിച്ചുട്. ജില്ലാ പൊലീസ് മേധാവികളോട് പിഴ അടക്കാത്ത പൊലീസുകാരുടെ എണ്ണത്തിൽ റിപ്പോർട്ട് നൽകണമെന്നും അറിയിച്ചു.


Similar Posts