< Back
Kerala
MDMA under the guise of pet dog
Kerala

വളർത്തുനായയുടെ മറവിൽ എംഡിഎംഎ കടത്ത്; യുവാക്കൾ പിടിയിൽ

Web Desk
|
9 July 2023 8:00 PM IST

വാഹനത്തിനു പുറകിൽ നിന്നും അനക്കം കണ്ടു പരിശോധിച്ചപ്പോഴാണ് വളർത്ത് നായക്കൊപ്പം സൂക്ഷിച്ചിരുന്ന 18 ഗ്രാം എംഡി എം എ കണ്ടെത്തിയത്

തൃശൂർ: കുന്നംകുളത്ത് വളർത്ത് നായയുടെ മറവിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ. കണ്ടശ്ശാംകടവ് സ്വദേശി വിഷ്ണു, അന്തിക്കാട് സ്വദേശി ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്.

ഇന്ന് രാവിലെ ഏഴുമണിയോടെ കുന്നംകുളത്ത് വെച്ച് സംശയം തോന്നിയ കാർ പൊലീസ് പരിശോധിക്കുകയായിരുന്നു. വാഹനത്തിനു പുറകിൽ നിന്നും അനക്കം കണ്ടു പരിശോധിച്ചപ്പോഴാണ് വളർത്ത് നായക്കൊപ്പം സൂക്ഷിച്ചിരുന്ന 18 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. ബാംഗ്ലൂരിൽ നിന്നാണ് പ്രതികൾ എംഡിഎംഎ എത്തിച്ചിരുന്നതെന്നാണ് വിവരം. വൈദ്യപരിശോധനക്ക് ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.

Related Tags :
Similar Posts