< Back
Kerala
ട്രെയിനിലെ മോഷണം: പ്രതിയെന്ന് കരുതുന്നയാളുടെ ചിത്രം പുറത്തുവിട്ടു
Kerala

ട്രെയിനിലെ മോഷണം: പ്രതിയെന്ന് കരുതുന്നയാളുടെ ചിത്രം പുറത്തുവിട്ടു

Web Desk
|
12 Sept 2021 2:53 PM IST

ഇയാളുടെ ചിത്രം കവര്‍ച്ചക്കിരയായ വിജയലക്ഷ്മിയും കുടുംബവും തിരിച്ചറിഞ്ഞു. ഇയാള്‍ ട്രെയിനില്‍ തങ്ങളുടെ സമീപത്ത് ഇരിക്കുന്നുണ്ടായിരുന്നതായി വിജയലക്ഷ്മി പൊലീസിനെ അറിയിച്ചു.

നിസാമുദ്ദീന്‍-തിരുവനന്തപുരം എക്‌സ്പ്രസില്‍ സ്ത്രീകളെ മയക്കികിടത്തി മോഷണം നടത്തിയ കേസില്‍ പ്രതിയെന്ന് കരുതുന്നയാളുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. അക്‌സബാഗ് ഷാ എന്നയാളുടെ ചിത്രമാണ് പുറത്തുവിട്ടത്. കോയമ്പത്തൂര്‍ ഭാഗത്ത് സ്ഥിരം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍.

ഇയാളുടെ ചിത്രം കവര്‍ച്ചക്കിരയായ വിജയലക്ഷ്മിയും കുടുംബവും തിരിച്ചറിഞ്ഞു. ഇയാള്‍ ട്രെയിനില്‍ തങ്ങളുടെ സമീപത്ത് ഇരിക്കുന്നുണ്ടായിരുന്നതായി വിജയലക്ഷ്മി പൊലീസിനെ അറിയിച്ചു.

നിസാമുദ്ദീന്‍-തിരുവനന്തപുരം എക്‌സ്പ്രസില്‍ യാത്ര ചെയ്ത മൂന്ന് സ്ത്രീകളെ മയക്കിയ ശേഷമാണ് കവര്‍ച്ച നടത്തിയത്. ബോധരഹിതരായി കാണപ്പെട്ട ഇവരെ തിരുവനന്തപുരത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കോയമ്പത്തൂരില്‍ വെച്ചാണ് മയക്കം അനുഭവപ്പെട്ടതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. തിരുവല്ല സ്വദേശി വിജയലക്ഷ്മി, മകള്‍ ഐശ്വര്യ, തമിഴ്‌നാട് സ്വദേശി കൗസല്യ എന്നിവരാണ് മോഷണത്തിനിരയായത്.

Related Tags :
Similar Posts