< Back
Kerala

Kerala
എറണാകുളത്ത് ട്രെയിനുകൾ വൈകുന്നു; പരശുറാം എക്സ്പ്രസ് വഴിതിരിച്ചുവിട്ടു
|30 Aug 2022 2:44 PM IST
ജനശതാബ്ദി ഉൾപ്പടെ ദീർഘദൂര ട്രെയിനുകളാണ് വൈകി ഓടുന്നത്
എറണാകുളത്ത് സിഗ്നൽ തകരാർ മൂലം ട്രയിനുകൾ വൈകുന്നു. ജനശതാബ്ദി ഉൾപ്പെടെ ദീർഘദൂര ട്രയിനുകളാണ് വൈകി ഓടുന്നത്. മംഗള എക്സ്പ്രസ് എറണാകുളം ടൗൺ സ്റ്റേഷനിൽ സർവീസ് അവസാനിപ്പിച്ചു. പരശുറാം എക്സ്പ്രസ് എറണാകുളം ടൗൺ സ്റ്റേഷനിലൂടെ വഴി തിരിച്ചുവിട്ടു. കൊല്ലം എറണാകുളം മെമു തൃപ്പുണിത്തുറ വരെ മാത്രമാകും സർവീസ് നടത്തുക