< Back
Kerala
Transfer of principals uncertain
Kerala

പ്രധാനധ്യാപകരുടെ സ്ഥലംമാറ്റം അനിശ്ചിതത്വത്തിൽ; പ്രതിഷേധവുമായി അധ്യാപക സംഘടനകൾ

Web Desk
|
13 Jun 2024 7:42 PM IST

കാലതാമസം വെബ്സൈറ്റിലെ തകരാർ മൂലമെന്ന് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂൾ പ്രധാനാധ്യാപകരുടെയും എ.ഇ.ഒമാരുടെയും സ്ഥലംമാറ്റം അനിശ്ചിതത്വത്തിൽ. ഇക്കഴിഞ്ഞ ഏപ്രിൽ 12നാണ് 2024-25 വർഷത്തെ ഓൺലൈൻ സ്ഥലംമാറ്റത്തിന് വേണ്ടിയുള്ള അപേക്ഷ വിദ്യാഭ്യാസ വകുപ്പ് ക്ഷണിച്ചത്. സർക്കുലർ പ്രകാരം മെയ് 22ന് താല്ക്കാലിക സ്ഥലംമാറ്റ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. പരാതികൾ പരിഹരിച്ച ശേഷമുള്ള ലിസ്റ്റ് മെയ് 29ന് വിദ്യാഭ്യാസ ഉപഡയറക്ടർമാർ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറി.

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം പിൻവലിച്ച ഉടൻ പുറത്തിറക്കുമെന്ന് അറിയിച്ച അന്തിമ സ്ഥലംമാറ്റ പട്ടിക ആറാം പ്രവൃത്തി ദിനം കഴിഞ്ഞിട്ടും പ്രസിദ്ധീകരിച്ചിട്ടില്ല. വെബ്സൈറ്റിലെ സാങ്കേതിക പ്രശ്നം മൂലം കാലതാമസം ഉണ്ടാകുന്നു എന്നാണ് വകുപ്പിൻ്റെ മറുപടി. പക്ഷേ ഈ വിശദീകരണം പ്രതിപക്ഷ അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ പൂർണമായും തള്ളി.

വേണ്ടപ്പെട്ടവരെ ഉൾപെടുത്താനുള്ള നീക്കമാണിതെന്നും അധ്യാപകരുടെ അവകാശം നിഷേധിക്കാൻ അനുവദിക്കില്ലെന്നും സം​ഘടന പറയുന്നു. സംസ്ഥാനത്തെ നിരവധി വിദ്യാലയങ്ങൾ പ്രധാനധ്യാപകർ ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. സ്ഥലംമാറ്റം പൂർത്തിയാക്കിയാൽ മാത്രമാണ് ബാക്കി സ്കൂളുകളിൽ സ്ഥാനക്കയറ്റം വഴി പ്രധാനധ്യാപകരെ നിയമിക്കാൻ കഴിയുക.

Related Tags :
Similar Posts