< Back
Kerala

Kerala
ഇടപ്പള്ളിയിൽ ട്രാൻസ്ജെൻഡറിനെ മരിച്ച നിലയിൽ കണ്ടെത്തി
|29 Sept 2021 10:34 AM IST
ആത്മഹത്യയെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു
കൊച്ചി ഇടപ്പള്ളിയിൽ ട്രാൻസ്ജെൻഡറിനെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി ശ്രദ്ധയാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ ആറു മാസമായി ശ്രദ്ധയും മൂന്നു ട്രാൻസ്ജൻഡർ സുഹൃത്തുക്കളും പെരുമനത്താഴത്തെ വടക വീട്ടിലാണ് താമസം. ഇന്നലെ രാത്രി കൂടെയുണ്ടായിരുന്നവർ പുറത്ത് പോയി. ഈ സമയത്ത് ശ്രദ്ധ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പുലർച്ചയോടെ സുഹൃത്തുക്കൾ തിരിച്ചെത്തിയപ്പോഴാണ് ശ്രദ്ധയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലത്തു നിന്നും ശ്രദ്ധയുടെ ബന്ധുക്കൾ എത്തിയ ശേഷം ഇൻക്വസ്റ്റ് നടപടികൾ നടത്താനാണ് പൊലീസ് തീരുമാനം.
ഈ വർഷത്തിനിടെ നാലാമത്തെ ട്രാൻസ്ജെൻഡറാണ് കൊച്ചിയിൽ ആത്മഹത്യ ചെയ്യുന്നത് . രണ്ടു മാസം മുമ്പ് മരിച്ച അനന്യയുടെ മരണത്തിലെ ദുരൂഹത ഇപ്പോഴും പൊലീസ് അന്വേഷിക്കുകയാണ്.