< Back
Kerala
transmen praveen nath suicide news
Kerala

ട്രാൻസ്‌മെൻ പ്രവീൺനാഥ് ആത്മഹത്യ ചെയ്തു

Web Desk
|
4 May 2023 6:10 PM IST

വിഷം കഴിച്ചതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

തൃശൂർ: ട്രാൻസ്‌മെൻ പ്രവീൺനാഥ് ആത്മഹത്യ ചെയ്തു. തൃശൂർ പൂങ്കുന്നത്തെ വീട്ടിൽവെച്ച് വിഷം കഴിക്കുകയായിരുന്നു. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

മിസ്റ്റർ കേരള ട്രാൻസ്‌മെൻ എന്ന രീതിയിൽ പ്രശസ്തനായിരുന്നു പ്രവീൺ. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

പാലക്കാട് നെൻമാറയിലുള്ള എലവഞ്ചേരിയാണ് പ്രവീണിന്റെ സ്വദേശം. ട്രാൻസ്‌വുമൺ റിഷാന ഐശുവാണ് പ്രവീണിന്റെ പങ്കാളി. കഴിഞ്ഞ പ്രണയദിനത്തിലാണ് ഇരുവരും തമ്മിൽ വിവാഹിതരായത്.

ഇവർ തമ്മിൽ പിരിയുന്ന എന്ന രീതിയിൽ ചില ഓൺലൈൻ മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ഇത് പ്രവീൺനാഥിന് വലിയ മാനസിക വിഷമമുണ്ടാക്കിയിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. തങ്ങൾക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾ നിഷേധിച്ചുകൊണ്ട് പ്രവീൺനാഥ് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു.

Related Tags :
Similar Posts