< Back
Kerala

Kerala
വീണ്ടും കുടുങ്ങി: മെഡിക്കൽ കോളേജിലെ ലിഫ്റ്റിൽ വീണ്ടും കുടുങ്ങിയത് വനിതാ ഡോക്ടറും രോഗിയും
|16 July 2024 3:28 PM IST
ഇരുവരെയും പുറത്തെത്തിച്ചു
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ വീണ്ടും ആളുകൾ ലിഫ്റ്റിൽ കുടുങ്ങി. അത്യാഹിത വിഭാഗത്തിൽ നിന്ന് സി.ടി സ്കാനിലേക്ക് പോകുന്ന ലിഫ്റ്റിലാണ് ഡോക്ടറും രോഗിയും കുടുങ്ങിയത്. അത്യാഹിത വിഭാഗത്തിലെ വനിതാ ഡോക്ടറും മറ്റൊരു രോഗിയുമാണ് ലിഫ്റ്റിൽ കുടുങ്ങിയത്. മെഡിക്കൽ കോളേജ് പൊലീസെത്തി ഇരുവരെയും പുറത്തെത്തിച്ചു. കഴിഞ്ഞ ദിവസവും രോഗി രണ്ടു ദിവസം ലിഫ്റ്റിനുള്ളിൽ കുടുങ്ങിയിരുന്നു. ശനിയാഴ്ച രാവിലെ 11 മണിക്ക് ലിഫ്റ്റിൽ കയറിയ രോഗിയെ കണ്ടെത്തിയത് ഇന്നലെ രാവിലെ ആറുമണിക്ക്തിായിരുന്നു.
അതേസമയം രോഗികൾ ഉൾപ്പടെ ലിഫ്റ്റിൽ കുടുങ്ങുന്ന സംഭവം തുടർകഥയാകുമ്പോൾ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജ് സൂപ്രണ്ട് 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മീഷന്റെ നിർദേശം.