< Back
Kerala
ശബരിമല യുവതീപ്രവേശനത്തെ എതിര്‍ത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ്
Kerala

ശബരിമല യുവതീപ്രവേശനത്തെ എതിര്‍ത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ്

Web Desk
|
2 March 2026 1:58 PM IST

2018 ൽ യുവതീ പ്രവേശനത്തിന് അനുകൂലമായിരുന്നു

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ കയറേണ്ടേന്ന് തിരുവതാംകൂർ ദേവസ്വം ബോർഡ്. ആചരം സംരക്ഷിക്കണമെന്നാണ് തങ്ങളുടെ നിലപാടെന്ന് ബോർഡ് തീരുമാനിച്ചു. സുപ്രിംകോടതിയിൽ ബോർഡ് നിലപാട് അറിയിക്കും. നിലവിലെ സുപ്രിംകോടതി വിധിയെ എതിർക്കുമെന്നും മാർച്ച് 14 ന് മുമ്പ് കോടതിയിൽ സത്യവാങ്മൂലം നൽകുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ പറഞ്ഞു.

അതേ സമയം, ശബരിമല സ്ത്രീ പ്രവേശനം, സർക്കാർ വിശ്വാസികൾക്ക് അനുകൂലമായ നിലപാട് എടുക്കുമെന്ന് മന്ത്രി കെ.ബി ​ഗണേഷ് കുമാർ പറഞ്ഞു. സർക്കാർ വിശ്വാസികൾക്കൊപ്പമാണെന്നും എതിരായ നിലപാട് എടുക്കുമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും, അതിനു വച്ച വെള്ളം വാങ്ങി വച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.

സുപ്രിംകോടതി വിധിക്ക് ശേഷമാണ് സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചത്. അത് ഭരണഘടനാപരമായ ഉത്തരവാദിത്വം. രാഷ്ട്രീയത്തിൽ തിരുത്തലുകൾ അനിവാര്യം. തെറ്റുകൾ തിരുത്തിയാണ് മുന്നോട്ടുപോവുകയെന്നും ഇക്കാര്യത്തിൽ ഈഗോ പ്രശ്നമില്ലെന്നും അഭിപ്രായം ഇരുമ്പുലക്ക അല്ലയെന്നും ഗണേഷ് കുമാർ

Similar Posts