< Back
Kerala
ആഗോള അയ്യപ്പ സംഗമം; ഓഡിറ്റ് റിപ്പോർട്ട് തള്ളി തിരുവിതാംകൂർ ദേവസ്വം ബോർഡ്
Kerala

ആഗോള അയ്യപ്പ സംഗമം; ഓഡിറ്റ് റിപ്പോർട്ട് തള്ളി തിരുവിതാംകൂർ ദേവസ്വം ബോർഡ്

Web Desk
|
14 Feb 2026 11:11 AM IST

പ്രചരിക്കുന്ന വാർത്തകൾ സത്യവിരുദ്ധമെന്ന് ദേവസ്വം ബോർഡ്

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം ഓഡിറ്റ് റിപ്പോർട്ടിൽ വിശദീകരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. വ്യാജ പ്രചരണം നടക്കുന്നു. പ്രചരിക്കുന്ന വാർത്തകൾ സത്യവിരുദ്ധമെന്ന് ദേവസ്വം ബോർഡ്. മുഖ്യമന്ത്രിക്ക് കട്ടിൽ വാങ്ങാൻ തുക ചെലവഴിച്ചു എന്നത് വാസ്തവ വിരുദ്ധം. നന്ദഗോവിന്ദം ഭജൻസിന് തുക നൽകിയിട്ടില്ല. ഓഡിറ്റ് റിപ്പോർട്ടിൽ അങ്ങനെ പറയുന്നത് പിശകാണ്.

തുക നൽകിയിരുന്നുവെങ്കിൽ വൗച്ചർ അല്ലെങ്കിൽ ബാങ്ക് ഇടപാട് രേഖകൾ ഉണ്ടായിരിക്കേണ്ടതാണ്. ഇഷാൻ ദേവും സംഘവുമാണ് പരിപാടി അവതരിപ്പിച്ചത്. ഇഷാൻ ദേവിന്റെ അക്കൗണ്ടിലേക്ക് ആണ് തുക പോയതെന്നും വിശദീകരണം

ഇതുവരെ ലഭിച്ച സ്പോൺസർഷിപ്പ് തുക മൂന്ന് കോടി. ദേവസ്വത്തിൽ നിന്ന് ചെലവാക്കിയ തുക തിരിച്ചടച്ചു. ഭക്ഷണം നൽകിയതിൽ അനധികൃതമായി തുക എഴുതിയെടുത്തു എന്ന ആരോപണവും സത്യവിരുദ്ധം. കണക്കാക്കിയിരുന്ന സംഖ്യയുടെ ഇരട്ടിയിലധികം ആളുകൾക്ക് ഭക്ഷണം വിതരണം ചെയ്തു. കോടതി നിശ്ചയിച്ച സമയപരിധി പാലിക്കേണ്ടതിനാലാണ് ചാർട്ട് അക്കൗണ്ടിന്റെ റിപ്പോർട്ട് കൂടുതൽ പരിശോധനയ്ക്ക് മുമ്പ് സമർപ്പിക്കേണ്ടി വന്നത്. റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ ന്യൂനതകൾ പരിഹരിച്ച് ബില്ലുകളുടെ ആധികാരികതയും സുതാര്യതയും ഉറപ്പാക്കിയ ശേഷമേ തുടർനടപടി സ്വീകരിക്കുകയുള്ളൂ. അയ്യപ്പ സംഗമം ധൂർത്തായിരുന്നില്ലെന്നും ശബരിമലയെ കരിവാരി തേക്കരുതെന്നും ദേവസ്വം ബോർഡിന്റെ അഭ്യർത്ഥന.

Similar Posts