< Back
Kerala
42,000 സ്വകാര്യ ക്വാട്ട് ഹജ്ജ് തീർഥാടകരുടെ യാത്രാ അനിശ്ചിതത്വം തുടരുന്നു
Kerala

42,000 സ്വകാര്യ ക്വാട്ട് ഹജ്ജ് തീർഥാടകരുടെ യാത്രാ അനിശ്ചിതത്വം തുടരുന്നു

Web Desk
|
25 April 2025 5:18 PM IST

സൗദി ഹജ്ജ്കാര്യ വകുപ്പ് നുസുഖ് പോർട്ടല്‍ തുറന്നു

കോഴിക്കോട്: 42,000 സ്വകാര്യ ക്വാട്ട് ഹജ്ജ് തീർഥാടകരുടെ യാത്രാ അനിശ്ചിതത്വം തുടരുന്നു. സ്വകാര്യ ഹജ്ജ് യാത്രക്കാരുടെ രജിസ്ട്രേഷന്‍ പൂർത്തീകരിക്കാന്‍ സൗദി ഹജ്ജ്കാര്യ വകുപ്പ് നുസുഖ് പോർട്ടല്‍ തുറന്നു. എന്നാൽ 10,000 പേർക്ക് മാത്രമാണ് നിലവില്‍ രജിസ്റ്റർ ചെയ്യാനാവുക. 42,000 പേരുടെ രജിസ്ട്രേഷന് നിലവില്‍ അനുമതിയില്ല. മെയ് 5 വരെ പോർട്ടല്‍ തുറന്നിരിക്കും

ഹജ്ജ് യാത്രികരുടെ രജിസ്ട്രേഷന്‍ നടത്തേണ്ട നുസൂഖ് പോർട്ടല്‍ ഇന്നലെ മുതല്‍ ഇന്ത്യക്കാർക്കായി വീണ്ടും തുറന്നു. സ്വകാര്യ ഹജ്ജ് ഓപറേറ്റർമാർ വഴിയുള്ള യാത്രക്കാരുടെ വിവരങ്ങള്‍ അപ്ലോഡ് ചെയ്തു തുടങ്ങി. ഓരോ ഓപറേറ്റർമാർക്കും അവർക്ക് അനുവദിക്കപ്പെട്ട ക്വാട്ടയുടെ 20 ശതമാനം പേരുടെ രജിസ്ട്രേഷന്‍ മാത്രമേ നടത്താനാകൂ. അതായത് 10,000 പേരുടെ ഹജ്ജ് യാത്രമാത്രമാണ് ഇപ്പോഴും ഉറപ്പുള്ളത്.

സ്വകാര്യ ഹജ്ജ് ഓപറേറ്റർമാർ വഴി ഹജ്ജിന് പോകുന്ന 42000 പേരുടെ കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. മെയ് 5 വരെ നുസൂഖ് പോർട്ടല്‍ തുറന്നിരിക്കും. ഇതിനിടയില്‍ നയതന്ത്ര ഇടപെടലിലൂടെ കൂടുതല്‍ പേരുടെ രജിസ്ട്രേഷന് അവസരം ലഭിക്കുമോ എന്ന പ്രതീക്ഷ മാത്രമാണ് ഇപ്പോള്‍ സ്വകാര്യ ഹജ്ജ് ഓപ്പറേറ്റർമാർക്കുള്ളത്. സർവീസ് പ്രൊവൈഡർമാരെ തെരഞ്ഞെടുക്കുന്നതടക്കം നടപടികള്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥർ വൈകിയതോടെയാണ് ഇന്ത്യയില്‍ നിന്നുള്ള 52000 സ്വകാര്യ ഹജ്ജ് യാത്രക്കാരുടെ രജിസ്ട്രേഷന്‍ അനിശ്ചിതത്വത്തിലായത്. നയതന്ത്ര ഇടപെടലിലൂടെ 20 ശതമാനം പേർക്ക് മാത്രമാണ് ഇളവ് ലഭിച്ചത്.

Related Tags :
Similar Posts