< Back
Kerala

Kerala
ഇരുചക്ര വാഹനങ്ങളിൽ കുട്ടികളുമായുള്ള യാത്ര; ഇളവ് തേടി കേന്ദ്രത്തിന് കത്തയച്ച് കേരളം
|24 May 2023 9:50 AM IST
12 വയസിനു താഴെയുള്ള ഒരു കുട്ടിക്ക് യാത്ര ചെയ്യാൻ അനുമതി നൽകണമെന്നാണ് ആവശ്യം
തിരുവനന്തുപുരം: ഇരുചക്ര വാഹനങ്ങളിൽ കുട്ടികളുമായുള്ള യാത്രയിൽ ഇളവ് തേടി സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചു. 12 വയസ്സിനു താഴെ പ്രായമുള്ള ഒരു കുട്ടിക്ക് യാത്ര ചെയ്യാൻ അനുമതി നൽകണമെന്നാണ് കത്തിലെ ആവശ്യം. കേന്ദ്രത്തിന്‍റെ അഭിപ്രായം അറിഞ്ഞ ശേഷമായിരിക്കും ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കുന്നത്.
എ.ഐ കാമറ വന്നതിന് ശേഷം ഇരുചക്ര വാഹനങ്ങളിൽ കൂട്ടികളെ കൊണ്ടു പോയാൽ പിഴ ഇടാക്കുമെന്ന നിയമത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് സർക്കാർ ഒരു മാസം ബോധവത്ക്കരണത്തിനായി സമയം നൽകിയിരുന്നു. ഇതിന് ശേഷമാണ് 12 വയസിന് താഴെ പ്രായമുള്ള ഒരു കുട്ടിയെ ഇരുചക്ര വാഹനത്തിൽ രണ്ടാള്‍ക്കൊപ്പം കൊണ്ടുപോകാൻ കേന്ദ്ര സർക്കാരിനോട് അനുമതി തേടുന്നത്.

