< Back
Kerala

Kerala
റിസർവേഷൻ കോച്ചിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തു; ടി.ടി.ഇക്ക് മർദനം
|13 May 2024 10:59 AM IST
മൂക്കിന് ഇടിയേറ്റ ടി.ടി.ഇ ചികിത്സയിലാണ്. ടിക്കറ്റില്ലാതെ റിസർവേഷൻ കോച്ചിൽ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനാണ് തന്നെ ആക്രമിച്ചതെന്ന് ടിടിഇ പറഞ്ഞു.
കോഴിക്കോട്: മംഗലാപുരം–തിരുവനന്തപുരം മാവേലി എക്സ്പ്രസിലെ ടി.ടി.ഇക്ക് യാത്രക്കാരനിൽനിന്നും മർദനമേറ്റു. ടിക്കറ്റില്ലാതെ റിസർവേഷൻ കോച്ചിൽ യാത്ര ചെയ്തത് ചോദ്യം ചെ്യതതിനാണ് രാജസ്ഥാൻ സ്വദേശിയായ ടിടിഇ വിക്രം കുമാർ മീണയെ മർദിച്ചത്.
തിരൂരിന് അടുത്ത് വച്ച് ഇന്നലെ രാത്രി 10 മണിയോടെ ആക്രമണം. മൂക്കിന് ഇടിയേറ്റ ടിടിഇ ചികിത്സയിലാണ്. ടിക്കറ്റില്ലാതെ റിസർവേഷൻ കോച്ചിൽ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനാണ് തന്നെ ആക്രമിച്ചതെന്ന് ടിടിഇ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശി സ്റ്റാൻലി ബോസ് എന്നയാളെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു.
Watch Video Report