< Back
Kerala
എയര്‍ ഇന്ത്യ കൈയ്യൊഴിഞ്ഞു; കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ പരിക്കേറ്റവരുടെ തുടര്‍ചികിത്സ മുടങ്ങുന്നു
Kerala

എയര്‍ ഇന്ത്യ കൈയ്യൊഴിഞ്ഞു; കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ പരിക്കേറ്റവരുടെ തുടര്‍ചികിത്സ മുടങ്ങുന്നു

Web Desk
|
1 Sept 2021 7:29 AM IST

അപകട കാരണം ഇതുവരെ പുറത്ത് വിടാത്തതിനാല്‍ യാത്രക്കാര്‍ക്ക് കോടതിയെ സമീപിക്കാനും സാധിക്കുന്നില്ല

കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ ഗുരുതരമായി പരിക്കേറ്റ യാത്രക്കാരെ എയര്‍ ഇന്ത്യ കയ്യൊഴിഞ്ഞതോടെ തുടര്‍ ചികിത്സ മുടങ്ങുന്ന അവസ്ഥയിലാണ് പലരും. അപകട കാരണം ഇതുവരെ പുറത്ത് വിടാത്തതിനാല്‍ യാത്രക്കാര്‍ക്ക് കോടതിയെ സമീപിക്കാനും സാധിക്കുന്നില്ല.

ദുബൈയില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്ന മലപ്പുറം കുറ്റിപ്പുറം സ്വദേശി ഹംസ മകളുടെ വിവാഹത്തിനായി നാട്ടിലേക്ക് വരുമ്പോഴാണ് അപകടത്തില്‍ പെട്ടത്. ഗുരുതര പരിക്കേറ്റ ഹംസക്ക് നടക്കാന്‍ പോലും പരസഹായം വേണം. നട്ടെല്ലിനും തോളെല്ലിനും പരിക്കേറ്റ ഹംസ നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയനായി. ചികിത്സ തുടരുന്നതിനിടയിലാണ് എയര്‍ ഇന്ത്യ ബാധ്യത ഒഴിഞ്ഞത്.

ഹംസയെപ്പോലുള്ള താഴ്ന്ന വരുമാനക്കാരായ പ്രവാസികളില്‍ പലരും ഇനി ചികിത്സാ ചെലവ് എങ്ങനെ കണ്ടെത്താനാവും എന്ന ആശങ്കയിലാണ്. അപകട കാരണം ഇതുവരെ പുറത്ത് വിടാത്തതിനാല്‍ യാത്രക്കാര്‍ക്ക് കോടതിയെ സമീപിക്കാനും സാധിക്കുന്നില്ല. അപകടത്തില്‍ പെട്ട യാത്രക്കാരെ കയ്യൊഴിഞ്ഞ എയര്‍ ഇന്ത്യയുടെ നിലപാടിനെതിരെ പ്രവാസ ലോകത്തും പ്രതിഷേധം ഉയരുന്നുണ്ട്.

Related Tags :
Similar Posts