< Back
Kerala

Kerala
പച്ചാളത്ത് റെയിൽവേ ട്രാക്കിലേക്ക് മരം വീണു; മംഗള, വേണാട് എക്സ്പ്രസ് ട്രെയിനുകൾ പിടിച്ചിട്ടു
|7 July 2024 12:18 PM IST
ട്രാക്കിലെ തടസം നീക്കിയതിന് പിന്നാലെ ട്രെയിനുകള്‍ കടത്തിവിട്ടു
കൊച്ചി:എറണാകുളം പച്ചാളത്ത് റെയിൽവേ ട്രാക്കിലേക്ക് മരം വീണു. മരം വീണതിനെതുടർന്ന് മംഗള, വേണാട് എക്സ്പ്രസ് ട്രെയിനുകൾ താൽക്കാലികമായി പിടിച്ചിട്ടു. ഒന്‍പതേമുക്കാലോടെയാണ് മരം വീണത്. മരം വീണതിനെത്തുടര്‍ന്ന് ട്രാക്കിന് കേടുപാടുകള്‍ സംഭവിക്കുകയും വൈദ്യുതി മുടങ്ങുകയും ചെയ്തിരുന്നു. സംഭവം നടന്ന ഉടനെ ഫയര്‍ഫോഴ്സും റെയില്‍വെയും ചേര്‍ന്ന് മരം മുറിച്ച് മാറ്റുകയായിരുന്നു. ട്രാക്കിലെ തടസം നീക്കിയതിന് പിന്നാലെ മംഗള, വേണാട് എക്സ്പ്രസ് ട്രെയിനുകൾ കടത്തിവിട്ടു.
മണിക്കൂറുകൾക്ക് ശേഷമാണ് പാതയിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്.