< Back
Kerala
Fort Kochi,rain,ശക്തമായ കാറ്റ്,ഫോര്‍ട്ട് കൊച്ചി,കാലവര്‍ഷക്കെടുതി, വീടിന് മുകളില്‍ മരം വീണു
Kerala

ഫോർട്ട് കൊച്ചിയിൽ വീടിന്‍റെ മുകളിലേക്ക് മരം വീണു; ഗേറ്റും സൈഡ് വാളും തകർന്നു

Lissy P
|
7 Jun 2024 11:36 AM IST

ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് മരം വീണത്

കൊച്ചി:ശക്തമായ കാറ്റിൽ എറണാകുളം ഫോർട്ട് കൊച്ചിയിൽ വീടിന്‍റെ മുകളിലേക്ക് മരം വീണു. അപകടത്തില്‍ വീടിന്‍റെ ഗേറ്റും മുകൾ നിലയിലെ സൈഡ് വാളും തകർന്നു. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് ഡസ്റ്റര്‍ എന്നയാളുടെ വീടിന് മുകളിലേക്ക് മരം വീണത്. അപകടം നടക്കുമ്പോൾ വീട്ടിനുള്ളിൽ ആളുകളുണ്ടായിരുന്നു.മരം അപകടാവസ്ഥയിൽ നിൽക്കുന്ന കാര്യം അധികൃതരോട് നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും എന്നാൽ നടപടിയൊന്നും എടുത്തില്ലെന്നും പരാതിയുണ്ട്.

പിന്നാലെയാണ് കനത്ത കാറ്റിൽ മരം ഒടിഞ്ഞുവീണത്.തുടർന്ന് ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയും ചെയ്തു.ഫയർഫോഴ്‌സെത്തിയാണ് മരം മുറിച്ച് നീക്കിയത്.



Related Tags :
Similar Posts