< Back
Kerala
പെരുമ്പാവൂരിൽ ലേബർ ക്യാമ്പിലെ ഷെഡിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു;  ഇതരസംസ്ഥാന തൊഴിലാളി മരിച്ചു
Kerala

പെരുമ്പാവൂരിൽ ലേബർ ക്യാമ്പിലെ ഷെഡിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു; ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

Web Desk
|
5 May 2025 10:24 AM IST

അപകടത്തില്‍ മൂന്നുപേർക്ക് പരിക്കേറ്റു

കൊച്ചി: എറണാകുളം പെരുമ്പാവൂർ ചെറുവേലിക്കുന്നിൽ ഷെഡിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. രാഹുല്‍ എന്നയാളാണ് മരിച്ചത്. ഇയാള്‍ ഏത് സംസ്ഥാനക്കാരനാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

അപകടത്തില്‍ മൂന്നുപേർക്ക് പരിക്കേറ്റു. രാഹുല്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പിലെ ഷെഡിന് മുകളിലേക്കാണ് മരം ഒടിഞ്ഞുവീണത്.

ഇന്ന് രാവിലെ അഞ്ചുമണിയോടെയാണ് മരം വീണത്.കഴിഞ്ഞദിവസം രാത്രി എറണാകുളത്തെ മലയോരമേഖലയില്‍ ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു.


Similar Posts