< Back
Kerala

Kerala
പട്ടയഭൂമിയിലെ മരം മുറി; സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം
|4 Aug 2021 1:33 PM IST
മരം മുറിച്ചവർക്കെതിരെ ഐ.പി.സി പ്രകാരമുള്ള വകുപ്പുകൾ ചുമതാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.
പട്ടയഭൂമിയിലെ മരം മുറി കേസുകളിൽ സംസ്ഥാന സർക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം. മരം മുറിയിൽ നിസ്സാര വകുപ്പുകൾ മാത്രം ചുമത്തി കേസെടുത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു. മരം മുറിച്ചവർക്കെതിരെ ഐ.പി.സി പ്രകാരമുള്ള വകുപ്പുകൾ ചുമതാത്തത് എന്തുകൊണ്ടാണെന്നും കോടതി നിരീക്ഷിച്ചു.
മോഷണക്കുറ്റം ചുമത്തിയ 68 കേസുകളിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെയും ഹൈക്കോടതി ചോദ്യം ചെയ്തു. പട്ടയഭൂമിയിലെ മരം മുറിയിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.