< Back
Kerala

Kerala
പതിനാല് കോടിയുടെ മരങ്ങൾ മുറിച്ചു; മരംകൊള്ളയിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു
|27 Jun 2021 10:30 AM IST
ഏറ്റവും കൂടുതല്‍ മരംമുറി നടന്നത് വയനാട്, ഇടുക്കി ജില്ലകളിലാണെന്ന് കണ്ടെത്തല്‍
സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ മരംകൊള്ളയെക്കുറിച്ചുള്ള വനംവകുപ്പിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട് വനം മന്ത്രിക്ക് കൈമാറി. സര്‍ക്കാര്‍ വില അനുസരിച്ച് 14 കോടിയുടെ മരങ്ങള്‍ മുറിച്ചെന്ന് വനം വിജിലന്‍സ് മേധാവി ഗംഗാസിംങ് നല്‍കിയ റിപ്പോർട്ടിലുണ്ട്. ഏറ്റവും കൂടുതല്‍ മരംമുറി നടന്നത് വയനാട്, ഇടുക്കി ജില്ലകളിലാണെന്ന് കണ്ടെത്തല്‍. ആരോപണവിധേയരായ ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന തരത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാണ് വിവരം