< Back
Kerala

Kerala
എറണാകുളത്ത് ആദിവാസി മൂപ്പന് ക്രൂരമർദനം
|27 Feb 2024 10:15 AM IST
സ്ത്രീകളെ ശല്യം ചെയ്ത അക്രമികളെ ഉണ്ണി ചോദ്യം ചെയ്തിരുന്നു
കൊച്ചി: എറണാകുളം കാലടിയിൽ ആദിവാസി മൂപ്പന് ക്രൂരമർദനം. കാലടി ചെങ്ങലിൽ ഊരുമൂപ്പനായ ഉണ്ണിയെയാണ് മൂന്നംഗ സംഘം മർദിച്ചത്. അക്രമികളെ കാലടി പൊലീസ് കസ്റ്റഡിയിലെടുത്തു. ചെങ്ങൽ സ്വദേശികളായ ഷിന്റോ, പ്രവീൺ, ഡിൻസ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത മൂന്ന് പേരിൽ രണ്ട് പേരാണ് അക്രമത്തിൽ നേരിട്ട് പങ്കെടുത്തതെന്നാണ് പൊലീസ് അറിയിച്ചത്.
ചായക്കടയിലേക്ക് പോയ ഉണ്ണിയെ പ്രതികൾ വഴിയിൽ തടത്ത് നിർത്തി മർദിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സ്ത്രീകളെ ശല്യം ചെയ്ത അക്രമികളെ ഉണ്ണി ചോദ്യം ചെയ്തിരുന്നു. ഇതാണ് അക്രമത്തിന് കാരണമെന്നാണ് വിവരം. ഉണ്ണി മറ്റൂർ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയിലാണ്.