< Back
Kerala
വറ്റൽ മുളക് ചുട്ടാണ് പിള്ളേർക്ക് ചോറ് കൊടുക്കുന്നത്, വിശപ്പ് മാറും വരെ ഭക്ഷണം കഴിച്ച ഓർമ പോലുമില്ല; പത്തനംതിട്ടയിൽ കൊടുംകാട്ടിനുള്ളിൽ മതിയായ ഭക്ഷണവും വീടുമില്ലാതെ 11 ആദിവാസി കുടുംബങ്ങള്‍
Kerala

'വറ്റൽ മുളക് ചുട്ടാണ് പിള്ളേർക്ക് ചോറ് കൊടുക്കുന്നത്, വിശപ്പ് മാറും വരെ ഭക്ഷണം കഴിച്ച ഓർമ പോലുമില്ല'; പത്തനംതിട്ടയിൽ കൊടുംകാട്ടിനുള്ളിൽ മതിയായ ഭക്ഷണവും വീടുമില്ലാതെ 11 ആദിവാസി കുടുംബങ്ങള്‍

Web Desk
|
12 Aug 2025 2:15 PM IST

കാട്ടാനകളെയും മറ്റ് വന്യജീവികളെയും ഭയന്ന് പ്ലാസ്റ്റിക് ഷീറ്റ് കെട്ടി ഉണ്ടാക്കിയ കൂരക്ക് കീഴിൽ ഭയത്തോടെയാണ് ഈ കുടുംബം അന്തിയുറങ്ങുന്നത്

പത്തനംതിട്ട: പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കോടികൾ ചിലവിടുമ്പോഴും വിശപ്പകറ്റാൻ പോലുമാകാതെ കഷ്ടപ്പെട്ടു കഴിയുന്നവരുണ്ട് നമ്മുടെ വനമേഖലയിൽ. പത്തനംതിട്ട ആനത്തോട്ടിലെ 11 അംഗ ആദിവാസി കുടുംബം മതിയായ ഭക്ഷണവും വീടുമില്ലാതെ കൊടും കാടിനുള്ളിൽ കഷ്ടപ്പെടുകയാണ്. സമാന അവസ്ഥയാണ് മേഖലയിലെ മറ്റുള്ളവർക്കും.

ഓമന-തങ്കയ്യ ദമ്പതികൾക്ക് 9 മക്കളാണ്.20 വയസിനു മുകളിൽ പ്രായമുള്ള യുവാക്കൾ മുതൽ 6 മാസം പ്രായമുള്ള കൈകുഞ്ഞു വരെ ഇവരിലുണ്ട്. വയറു നിറയെ വിശപ്പ് മാറും വരെ ഭക്ഷണം കഴിച്ച ഓർമ്മ ഇവരിൽ പലർക്കുമില്ല. അരവയറുണ്ണാനുള്ള ഭക്ഷണമേ ഈ വീട്ടിൽ മിക്കപ്പോഴും ഉണ്ടാവാറുള്ളു.

വന വിഭവങ്ങൾ ശേഖരിച്ചു വിറ്റാണ് ഈ കുടുംബത്തിന്റെ ഉപജീവനം. ഒരു മാസമായി ആനത്തോട്ടിൽ നിർത്താതെ മഴ പെയ്യുന്നതിനാൽ ആ വരുമാനം ഏറെക്കുറെ നിലച്ചു. പുറം ലോകവുമായി ബന്ധമില്ലാതെ കഴിയുന്ന സമീപത്തെ വീടുകളിലും ഭക്ഷണം എത്തിക്കുന്നത് ഓമനയാണ്. ആക്രമണ സ്വഭാവമുള്ള കാട്ടാനകളെയും മറ്റ് വന്യജീവികളെയും ഭയന്ന് പ്ലാസ്റ്റിക് ഷീറ്റ് കെട്ടി ഉണ്ടാക്കിയ കൂരക്ക് കീഴിൽ ഭയത്തോടെയാണ് ഈ കുടുംബം അന്തിയുറങ്ങുന്നത്. ഇവർക്ക് ഭക്ഷണം ഉറപ്പാക്കാനെങ്കിലും സർക്കാർ സംവിധാനങ്ങൾ ശ്രമിക്കണമെന്നാണ് ആവശ്യം.

വിഡിയോ സ്റ്റോറി കാണാം..


Similar Posts