
മുണ്ടക്കൈ പുനരധിവാസം: രണ്ടാംഘട്ട പട്ടികയിൽ നിന്ന് പുഞ്ചിരിമട്ടത്തെ ഗോത്ര വിഭാഗക്കാരും പുറത്ത്
|ഈ പ്രദേശം താമസ യോഗ്യമല്ലെന്നായിരുന്നു നേരത്തെ ഭൗമശാസ്ത്ര വിദഗ്ധന്‍ ഡോ.ജോൺ മത്തായി സാക്ഷ്യപ്പെടുത്തിയത്
വയനാട്: മുണ്ടക്കൈ പുനരധിവാസത്തിനുള്ള രണ്ടാംഘട്ട പട്ടിക പുറത്തുവന്നപ്പോൾ, ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രത്തോട് ചേർന്ന പുഞ്ചിരിമട്ടത്തെ ഗോത്ര വിഭാഗക്കാരും ലിസ്റ്റിന് പുറത്ത്. ഈ പ്രദേശം താമസ യോഗ്യമല്ലെന്നായിരുന്നു നേരത്തെ ഭൗമശാസ്ത്ര വിദഗ്ധന്‍ ഡോ.ജോൺ മത്തായി സാക്ഷ്യപ്പെടുത്തിയത്.
ഉരുള്‍ പൊട്ടിയൊലിച്ചുവന്ന മലയുടെ ഉച്ചിയിലാണ് ഗോത്ര വിഭാഗത്തിപെട്ട മിക്കവരുടെയും വീട്. ഇവിടെ ദുരന്തം സൃഷ്ടിച്ച വലിയ ഗര്‍ത്തം കാണാം. തൊട്ടടുത്തായി പണിയ വിഭാഗക്കാര്‍ താമസിക്കുന്ന വീടുകള്‍ വേറെയുമുണ്ട്. ഈ വീട്ടുകാരെല്ലാം സർക്കാരിന്റെ പുനരധിവാസ പട്ടികയ്ക്ക് പുറത്താണ്. അവരിനിയും ഇവിടെത്തന്നെ താമസിക്കേണ്ടിവരും. പക്ഷെ പ്രദേശത്തെ വൈദ്യുതി വിഛേദിച്ച നിലയിലാണ്.
വന്യജീവികള്‍ വിഹരിക്കുന്ന ഈ വനമ്പ്രദേശത്ത് രാത്രിയില്‍ വിറക് കൂട്ടിയിട്ട് കത്തിച്ചാണ് ഇവര്‍ കഴിച്ചു കൂട്ടുന്നത്. ഉരുൾപൊട്ടൽ ഏറ്റവുമധികം നാശം വിതച്ച പുഞ്ചിരിമട്ടം ഇനി താമസയോഗ്യമല്ലെന്നായിരുന്നു സംസ്ഥാന സർക്കാർ നിയോഗിച്ച ഡോ ജോൺ മത്തായി സമിതിയുടെ ആദ്യ കണ്ടെത്തൽ.