< Back
Kerala
കൊല്ലം അമ്പനാറിൽ ആദിവാസി സ്ത്രീയെ മരിച്ച നിലയിൽ; പാറപ്പുറത്ത് നിന്ന് വീണതെന്ന് നിഗമനം
Kerala

കൊല്ലം അമ്പനാറിൽ ആദിവാസി സ്ത്രീയെ മരിച്ച നിലയിൽ; പാറപ്പുറത്ത് നിന്ന് വീണതെന്ന് നിഗമനം

Web Desk
|
5 April 2025 6:13 PM IST

സുഹൃത്തിനൊപ്പം വനവിഭവം ശേഖരിക്കാൻ പോയതായിരുന്നു രാജമ്മ

കൊല്ലം: കൊല്ലം അമ്പനാറിൽ ആദിവാസി സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. മാമ്പഴത്തറ സ്വദേശി രാജമ്മ ആണ് മരിച്ചത്. പാറപ്പുറത്ത് നിന്ന് വീണ് മരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. സുഹൃത്തിനൊപ്പം വനവിഭവം ശേഖരിക്കാൻ പോയതായിരുന്നു രാജമ്മ.

രാജമ്മയുടെ സുഹൃത്ത് പോലീസ് കസ്റ്റഡിയിലാണ്. വനം വകുപ്പും പോലീസും സ്ഥലത്ത് പരിശോധന നടത്തുന്നു.

Similar Posts