< Back
Kerala

Kerala
ആദിവാസി യുവതി വനത്തിനുള്ളിൽ മരിച്ചനിലയിൽ
|8 May 2024 6:40 PM IST
വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോള്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു
പത്തനംതിട്ട: ആദിവാസി യുവതിയെ വനത്തിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ളാഹ ആനത്തോട് കോളനിയിൽ പൊടിമോന്റെ ഭാര്യ ജോനമ്മ (22) ആണ് കുഴഞ്ഞുവീണു മരിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാൻ ഭർത്താവിനും ബന്ധുക്കൾക്കുമൊപ്പം ഉൾവനത്തിൽ പോയതായിരുന്നു ജോനമ്മ.
ഇവർ രക്തക്കുറവിന് മരുന്ന് കഴിക്കുന്നുണ്ടായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം പമ്പ പോലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ തോളിൽ ചുമന്നു പുറത്തെത്തിച്ചു. എസ്ഐ ജെ രാജൻ, ഗ്രേഡ് എസ്ഐ കെ വി സജി, എസ്‍സിപിഓമാരായ സാംസൺ പീറ്റർ, നിവാസ്, സിപിഓ സുധീഷ് എന്നിവരടങ്ങിയ സംഘമാണ് യുവതിയുടെ മൃതശരീരം ഇത്രയും ദൂരം തോളിൽ ചുമന്ന് പുറത്തെത്തിച്ചത്.