< Back
Kerala
പ്രസവവേദനയെടുത്തിട്ടും ആശുപത്രിയിൽ എത്തിക്കാൻ വൈകി; ആംബുലൻസിൽ പ്രസവിച്ച് ആദിവാസി യുവതി
Kerala

പ്രസവവേദനയെടുത്തിട്ടും ആശുപത്രിയിൽ എത്തിക്കാൻ വൈകി; ആംബുലൻസിൽ പ്രസവിച്ച് ആദിവാസി യുവതി

Web Desk
|
4 Jun 2023 3:14 PM IST

ആദിവാസി കുടിയിൽ നിന്ന് പാതിവഴി വരെ ജീപ്പിലാണ് യുവതിയെ എത്തിച്ചത്

ഇടുക്കി: ഇടുക്കി അടിമാലിയിൽ ആദിവാസി യുവതി ആംബുലൻസിൽ പ്രസവിച്ചു. മാമലക്കണ്ടം ഇളമ്പളാശ്ശേരി ആദിവാസി കുടിയിലെ മാളുവാണ് ആംബുലൻസിൽ പ്രസവിച്ചത്. ആദിവാസി കുടിയിൽ നിന്ന് പാതിവഴി വരെ ജീപ്പിലാണ് മാളുവിനെ എത്തിച്ചത്. പ്രസവവേദനയെടുത്തെങ്കിലും ആശുപത്രിയിൽ എത്തിക്കാൻ വൈകുകയായിരുന്നു. കുടിയിൽ നിന്ന് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് 30 കിലോമീറ്ററിലധികം ദൂരമുണ്ട്.

ഉച്ചയോടെയായിരുന്നു സംഭവം. പ്രസവവേദനയെ തുടർന്ന് ജീപ്പിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടെങ്കിലും പാതിവഴിയിൽ വെച്ച് വേദന കൂടുകയായിരുന്നു. തുടർന്ന് ആംബുലൻസ് വിളിച്ച് പുറപ്പെടും വഴിയാണ് പ്രസവം നടന്നത്. അമ്മയും കുഞ്ഞും നിലവിൽ അടിമാലി താലൂക്ക് ആശുപത്രിയിലാണുള്ളത്. ഇരുവരും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Similar Posts