< Back
Kerala

Kerala
മാസംതികയും മുൻപ് ആദിവാസി യുവതി വനത്തിൽ പ്രസവിച്ചു; കുഞ്ഞ് മരിച്ചു
|8 July 2024 8:50 PM IST
വനവിഭവങ്ങൾ ശേഖരിക്കാൻ പോയ മുക്കൻപുഴ ഊരിലെ മിനിക്കുട്ടിയാണ് പ്രസവിച്ചത്.
തൃശൂർ: അതിരപ്പിള്ളിയിൽ ആദിവാസി യുവതി വനത്തിൽ പ്രസവിച്ച കുഞ്ഞ് മരിച്ചു. അതിരപ്പിള്ളി മുക്കൻപുഴ ഊരിലെ സുബീഷിന്റെ ഭാര്യ മിനിക്കുട്ടിയാണ് വനത്തിൽ പ്രസവിച്ചത്. മാസം തികയും മുൻപായിരുന്നു പ്രസവം. വനവിഭവങ്ങൾ ശേഖരിക്കാൻ പോയതായിരുന്നു യുവതി.
പെരിങ്ങൽക്കുത്ത് ഡാമിനു സമീപം വനത്തിലായിരുന്നു പ്രസവം. ചങ്ങാടത്തിലാണ് യുവതിയെ തിരിച്ച് ഊരിൽ എത്തിച്ചത്