< Back
Kerala

Kerala
ആദിവാസി സ്ത്രീയെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി
|7 March 2023 12:33 PM IST
പുല്ലരിയാൻ പോയവർ വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്
വയനാട്: വയനാട്ടിൽ ആദിവാസി സ്ത്രീയെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വെള്ളമുണ്ട മൊതക്കര ലക്ഷം വീട് കോളനിയിലെ നളിനിയാണ് മരിച്ചത്. രാവിലെ പുല്ലരിയാൻ പോയവർ വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്.
ആത്മഹത്യയാകാമെന്നാണ് പൊലീസ് നിഗമനം. ആരുമില്ലാത്ത വീട് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. ഇവർ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നുണ്ട്. വെള്ളമുണ്ട പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.