Kerala

Kerala
കോതമംഗലത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം
|6 March 2023 3:17 PM IST
ഒപ്പമുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു
കൊച്ചി: കോതമംഗലത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ആദിവാസി മരിച്ചു. ഉറിയംപെട്ടി ആദിവാസി കോളനിയിലെ പൊന്നനാണ് മരിച്ചത്. കത്തിപ്പാറക്ക് സമീപത്താണ് സംഭവം. ഒപ്പമുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു.
വെള്ളാരംകുത്തിൽ നിന്ന് താമസ സ്ഥലമായ ഉറിയംപെട്ടി കോളനിയിലേക്ക് പോകുംവഴിയാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തേക്ക് തിരിച്ചു.