< Back
Kerala
Kerala
താമരശ്ശേരിക്ക് സമീപം ആദിവാസി യുവാവിനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി
|15 Feb 2025 8:47 AM IST
രാവിലെ 6.45 ഓടെയാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്
താമരശ്ശേരി: ആദിവാസി യുവാവ് റോഡിൽ മരിച്ച നിലയിൽ. താമരശ്ശേരിക്ക് സമീപം ചമൽ കാരപ്പറ്റ-വള്ളുവോർക്കുന്ന് റോഡിരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോടഞ്ചേരി തെയ്യപ്പാറ പൂണ്ടയിൽ ഗോപാലനാണ് മരിച്ചത്. രാവിലെ 6.45 ഓടെയാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്.
കാരപ്പറ്റ മാളശ്ശേരി ഭഗവതി ക്ഷേത്രത്തിൽ ഉത്സവം കൂടാൻ എത്തിയതായിരുന്നു ഗോപാലൻ. ക്ഷേത്രത്തിൽ തുടികൊട്ടിയിരുന്നതായും നാട്ടുകാർ പറഞ്ഞു. താമരശ്ശേരി പോലീസ് സംഭവ സ്ഥലത്തെത്തി. ആർടിഒ സ്ഥലത്തെത്തിയ ശേഷം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റും.