< Back
Kerala

Kerala
അട്ടപ്പാടിയില്‍ കാണാതായ ആദിവാസി യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
|20 July 2024 12:19 PM IST
പൊലീസ് ഉദ്യോഗസ്ഥനായ മുരുകന്‍, കാക്കന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് വരഗയാര്‍ പുഴക്കരികില്‍നിന്നു കണ്ടെത്തിയത്
പാലക്കാട്: അട്ടപ്പാടിയില്‍ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി. പൊലീസ് ഉദ്യോഗസ്ഥനായ മുരുകന്‍, കാക്കന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് ചെമ്പുവട്ടക്കാട്ട് വരഗയാര്‍ പുഴക്കരികില്‍നിന്നു കണ്ടെത്തിയത്. നാലു ദിവസം മുന്‍പാണ് ഇരുവരെയും കാണാതായത്.
അട്ടപ്പാടിയിലെ പുതൂര്‍ സ്വദേശികളാണ് ഇവര്‍. സ്വര്‍ണഗദ്ദയില്‍നിന്ന് മേലെ ഭൂതിയാര്‍ ഊരിലേക്ക് യാത്ര ചെയ്യുന്നതിനിടെ പുഴയില്‍ അകപ്പെട്ടതാകാമെന്നാണ് നിഗമനം. വരഗയാര്‍ പുഴ മുറിച്ചുകടന്നുവേണം സ്വര്‍ണഗദ്ദയില്‍നിന്ന് ഇവരുടെ ഊരിലെത്താന്‍.
കഴിഞ്ഞ ദിവസങ്ങളില്‍ അട്ടപ്പാടിയില്‍ കനത്ത മഴ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വരഗയാര്‍ പുഴയില്‍ ശക്തമായ ഒഴുക്കുള്ള സമയത്താകും ഇവര്‍ പുഴ മുറിച്ചുകടക്കാന്‍ ശ്രമിച്ചതെന്നാണു കരുതുന്നത്.
Summary: Dead bodies of the tribal youths who went missing in Palakkad Attappady, found near Varagayar river