< Back
Kerala
തൃക്കാക്കരയില്‍  വോട്ടിന് പണം വാഗ്ദാനം ചെയ്ത് പരസ്യം; വെബ്സൈറ്റിനെതിരെ കേസ്
Kerala

തൃക്കാക്കരയില്‍ വോട്ടിന് പണം വാഗ്ദാനം ചെയ്ത് പരസ്യം; വെബ്സൈറ്റിനെതിരെ കേസ്

Web Desk
|
21 May 2022 3:06 PM IST

ഉമ തോമസിന് കൂടുതൽ വോട്ട് നൽകുന്ന ബൂത്തിന് 25,001 രൂപ പാരിതോഷികം നൽകുമെന്നായിരുന്നു പരസ്യം

തൃക്കാക്കര: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പണം വാഗ്ദാനം ചെയ്ത് പരസ്യം പ്രസിദ്ദീകരിച്ച വെബ്സൈറ്റിന് എതിരെ കേസ്. ഉമ തോമസിന് കൂടുതൽ വോട്ട് നൽകുന്ന ബൂത്തിന് 25,001 രൂപ പാരിതോഷികം നൽകുമെന്ന പരസ്യത്തിന് എതിരെയായിരുന്നു പരാതി. സ്വതന്ത്ര സ്ഥാനാർഥി ബോസ്കോ കളമശേരിയുടെ പരാതിയിലാണ് കേസ്. 120 (0) ,123 (1) വകുപ്പുകൾ പ്രകാരമാണ് കേസ്. ഇന്‍കാസ് യൂത്ത് വിങ് യു.എ.ഇ കമ്മറ്റിയുടെ പേരിലായിരുന്നു പരസ്യം.

സംഭവത്തിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ എം സ്വരാജും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയിരുന്നു. സ്ഥാനാർത്ഥിയുടെ ചിത്രം സഹിതം പണം വാഗ്ദാനം ചെയ്തു കൊണ്ടുള്ള പരസ്യമാണ് വിവാദമായത്.

Similar Posts