< Back
Kerala

Kerala
തൃക്കാക്കര നഗരസഭയില്‍ അധ്യക്ഷക്കെതിരെ ഭരണകക്ഷി കൗൺസിലമാര്‍; പ്രതിസന്ധി
|16 Sept 2021 11:33 PM IST
യു.ഡി.എഫ് ഭരണസമിതിക്കെതിരെ പ്രതിപക്ഷം അവതരിപ്പിക്കുന്ന അവിശ്വാസപ്രമേയത്തെ പിന്തുണക്കുമെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ് കൌണ്‍സിലര്‍മാര്‍
തൃക്കാക്കര നഗസഭയില്‍ പ്രതിസന്ധി. യു.ഡി.എഫ് ഭരണസമിതിക്കെതിരെ പ്രതിപക്ഷം അവതരിപ്പിക്കുന്ന അവിശ്വാസപ്രമേയത്തെ പിന്തുണക്കുമെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ് കൌണ്‍സിലര്‍മാര്‍ രംഗത്തുവന്നു.
നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷയുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് കൌണ്‍സിലര്‍മാര്‍ തമ്മില്‍ കടുത്ത വാഗ്വാദവും അരങ്ങേറി. അതിനിടെ നഗരസഭാ സെക്രട്ടറി എന്‍.കെ ഉണ്ണികൃഷ്ണനെ സ്ഥലം മാറ്റി. തൃശൂര്‍ കോര്‍പറേഷനിലേക്കാണ് സ്ഥലംമാറ്റം.