< Back
Kerala
നിലമ്പൂരിൽ തൃണമൂൽ കോണ്‍ഗ്രസ് പത്രിക തള്ളി; പി.വി അൻവർ സ്വതന്ത്രനായി മത്സരിക്കും
Kerala

നിലമ്പൂരിൽ തൃണമൂൽ കോണ്‍ഗ്രസ് പത്രിക തള്ളി; പി.വി അൻവർ സ്വതന്ത്രനായി മത്സരിക്കും

Web Desk
|
3 Jun 2025 2:16 PM IST

ടിഎംസി സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യാത്തതിനാലാണ് തള്ളിയത്

മലപ്പുറം: നിലമ്പൂരിൽ പി.വി അൻവറിന്റെ പത്രിക തള്ളി. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി നൽകിയ പത്രികയാണ് തള്ളിയത്. ടിഎംസി സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യാത്തതിനാലാണ് തള്ളിയത്. പത്രിക തള്ളിയതോടെ പി.വി അൻവർ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും.

സ്വതന്ത്ര സ്ഥാനാർഥിയായി അൻവർ നൽകിയ നാമനിർദേശ പത്രിക നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചിരുന്നു. പിണറായിസത്തിനെതിരായാണ് പോരാട്ടം. തനിക്കൊപ്പം നിലമ്പൂരുകാർ എന്നും നിൽക്കുമെന്നും ജനങ്ങൾക്ക് എല്ലാം അറിയാമെന്നും അൻവർ പ്രതികരിച്ചിരുന്നു.

അൻവറിന്റെ സ്ഥാനാർഥി പ്രഖ്യാപനം വൈകിയതാണ് പത്രിക തള്ളാൻ കാരണമെന്ന് തൃണമൂൽ കോൺഗ്രസ് നേതൃത്വം വിലയിരുത്തി. സ്ഥാനാർഥി പ്രഖ്യാപനം വൈകിയത് ദേശീയ നേതൃത്വത്തിന്റെ കത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകുന്നതിൽ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും കേരളത്തിൽ ടിഎംസി തെരഞ്ഞെടുപ്പ് കമ്മീഷൻ പട്ടികയിൽ ഇല്ലാത്ത പാർട്ടിയായതും പത്രിക തള്ളാൻ കാരണമായെന്ന് നേതൃത്വം വ്യക്തമാക്കി.

വാർത്ത കാണാം:

Similar Posts