< Back
Kerala
ദേശീയ നേതാക്കൾ കേരളത്തിലേക്ക്; സംസ്ഥാന പ്രതിനിധി സമ്മേളനവുമായി തൃണമൂൽ കോൺഗ്രസ്
Kerala

ദേശീയ നേതാക്കൾ കേരളത്തിലേക്ക്; സംസ്ഥാന പ്രതിനിധി സമ്മേളനവുമായി തൃണമൂൽ കോൺഗ്രസ്

Web Desk
|
20 Feb 2025 5:31 PM IST

പി.വി അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നതിന് പിന്നാലെയാണ് ദേശീയ നേതാക്കൾ കേരളത്തിലേക്ക് എത്തുന്നത്

മലപ്പുറം: ദേശീയ നേതാക്കളെ പങ്കെടുപ്പിച്ച് സംസ്ഥാന പ്രതിനിധി സമ്മേളനവുമായി തൃണമൂൽ കോൺഗ്രസ് കേരള ഘടകം.

ഫെബ്രുവരി 23ന് മഞ്ചേരിയിൽ നടക്കുന്ന സമ്മേളനത്തിൽ പ്രധാന നേതാക്കളും എംപിമാരുമായ ഡെറിക് ഒബ്രിയാന്‍, മഹുവ മൊയ്ത്ര എന്നിവർ പങ്കെടുക്കും. പി.വി അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നതിന് പിന്നാലെയാണ് നേതാക്കൾ കേരളത്തിലേക്ക് എത്തുന്നത്.

കഴിഞ്ഞ ജനുവരിയിലാണ് പി.വി അന്‍വര്‍, തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ദേശീയ ജനറല്‍ സെക്രട്ടറിയും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജിയാണ് അന്‍വറിനെ സ്വീകരിച്ചത്.കൊല്‍ക്കത്തയില്‍ അഭിഷേക് ബാനര്‍ജിയുടെ ഓഫീസില്‍വെച്ച് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.

രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനായി ഒന്നിച്ചുപ്രവര്‍ത്തിക്കാമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എക്സില്‍ കുറിക്കുകയും ചെയ്തിരുന്നു. ഇടത് സ്വതന്ത്രനായി നിലമ്പൂരില്‍ വിജയിച്ച അന്‍വര്‍, മുഖ്യമന്ത്രി പിണറായി വിജയനോട് യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എല്‍ഡിഎഫ് സഹകരണം അവസാനിപ്പിച്ചത്. പിന്നാലെ എംഎല്‍എ സ്ഥാനം രാജിവെക്കുകയും ചെയ്തു.

Watch Video Report


Similar Posts