< Back
Kerala

Kerala
'തെളിവില്ല'; ഹോട്ടൽ ഉടമകൾക്ക് ക്രൂരമായി മർദനമേറ്റെന്ന പരാതിയിൽ തൃപ്പൂണിത്തുറ പൊലീസിന് ക്ലീൻ ചിറ്റ്
|7 April 2023 7:39 AM IST
ശരീരത്തിൽ മർദനമേറ്റത്തിന്റെ പാടുകൾ ഇല്ലെന്നാണ് വൈദ്യ പരിശോധന റിപ്പോർട്ട്
കൊച്ചി: തൃപ്പൂണിത്തുറയിലെ ഹോട്ടൽ ഉടമകളായ സഹോദരങ്ങൾക്ക് ക്രൂരമായി മർദനമേറ്റെന്ന പരാതിയിൽ തൃപ്പൂണിത്തുറപൊലീസിന് അന്വേഷണസംഘത്തിന്റെ ക്ലീൻ ചിറ്റ്. പൊലീസ് മർദനത്തിന് തെളിവില്ലെന്ന് ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് എസിപി എറണാകുളം ഡി.സി.പിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിൽ മർദനമേറ്റത്തിന്റെ പാടുകൾ ഇല്ലെന്നാണ് വൈദ്യ പരിശോധന റിപ്പോർട്ട്. പൊലീസിന് വീഴ്ച സംഭവിക്കാത്തതിനാൽ തൃപ്പൂണിത്തുറ സി ഐ അടക്കമുള്ളവർക്കെതിരെ നടപടി എടുക്കേണ്ട സാഹചര്യമില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സമീപത്തെ ഹോട്ടൽ ഉടമ നൽകിയ പരാതിയിൽ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയശേഷം പാന്റിന്റെ പോക്കറ്റിൽ കയ്യിട്ടു നിന്നു എന്ന പേരിൽ സിഐയുടെ നേതൃത്വത്തിൽ ക്രൂരമായി മർദിച്ചു എന്നായിരുന്നു സഹോദരങ്ങളുടെ പരാതി. സഹോദരങ്ങളുടെ പരാതി മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു.