< Back
Kerala
തൃശൂരില്‍ ബസ്സും കാറും കൂട്ടിയിടിച്ച് നാലു മരണം
Kerala

തൃശൂരില്‍ ബസ്സും കാറും കൂട്ടിയിടിച്ച് നാലു മരണം

Web Desk
|
26 Dec 2022 2:28 PM IST

ഇന്ന് ഉച്ചക്ക് 1:30 ന് എറവ് സ്ക്കൂളിനു സമീപമാണ് അപകടമുണ്ടായത്

തൃശൂര്‍: തൃശൂരിൽ ബസ്സും കാറും കുട്ടിയിടിച്ച് കാർ യാത്രക്കാരായ നാലു പേർ മരിച്ചു. ഇന്ന് ഉച്ചക്ക് 1:30 ന് എറവ് സ്ക്കൂളിനു സമീപമാണ് അപകടമുണ്ടായത്. ഗുരുതരാവസ്ഥയിലായിരുന്ന നാല് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബസ്സിലുണ്ടായിരുന്ന യാത്രക്കാരില്‍ ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് അത്ര ഗുരുതരമല്ല.

കാഞ്ഞാണിയിൽ നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന കാറും വാടാനപ്പള്ളി ഭഗത്തേക്ക് പോവുകയായിരുന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്. മറ്റൊരു കാറിനെ മറികടന്ന് മൂന്നോട്ട് പോവുന്നതിനിടെ എതിർ ദിശയിലേക്ക് വന്ന ബസ്സിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. എൽത്തുരുത്ത് സ്വദേശി വിൻസെന്റ് ഭാര്യ മേരി തോമസ് ജോർജി എന്നിവരാണ് മരിച്ചത്. മരിച്ച നാല് പേരും ഒരേ കുടുംബത്തിലെ അംഗങ്ങളാണ്.

Related Tags :
Similar Posts