< Back
Kerala

Kerala
'പൂരം നടക്കേണ്ട പോലെ നടന്നിട്ടില്ല'; മുഖ്യമന്ത്രിയുടെ വാദം തള്ളി ബിനോയ് വിശ്വം
|27 Oct 2024 11:59 AM IST
പൂരം കലങ്ങിയതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.
കൊച്ചി: പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുഖ്യമന്ത്രിയുടെ പ്രസംഗത്തിലെ ഒരു വാക്കിൽ പിടിക്കേണ്ടതില്ല. പൂരം നടക്കേണ്ട പോലെ നടന്നിട്ടില്ല. പൂരം കലങ്ങിയതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.
പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം അന്വേഷണം അട്ടിമറിക്കാനാണെന്ന് വി.ഡി സതീശൻ ആരോപിച്ചു. പൂരം കലക്കിയതാണെന്ന് എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.എസ് സുനിൽകുമാർ തന്നെ ആരോപണമുന്നയിച്ചിട്ടുണ്ട്. പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട് നാല് തലത്തിലുള്ള അന്വേഷണമാണ് നടക്കുന്നത്. ഒരു പ്രശ്‌നവുമില്ലെങ്കിൽ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത് എന്തിനാണെന്നും സതീശൻ ചോദിച്ചു.