< Back
Kerala
തൃശ്ശൂരിൽ ഒഴുക്കിൽപെട്ട് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി
Kerala

തൃശ്ശൂരിൽ ഒഴുക്കിൽപെട്ട് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

Web Desk
|
14 Nov 2021 6:40 PM IST

ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം മൂന്നായി

തൃശ്ശൂരിൽ ഒഴുക്കിൽപെട്ട് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി.മൂന്ന് വയസ്സുകാരന്‍ ഹെവന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്.ഇരിങ്ങാലക്കുട വേളൂക്കരയില്‍ വച്ചാണ് കുട്ടിയെ ഒഴുക്കില്‍ പെട്ടത്. രാവിലെ മുതല്‍ പോലീസും നാട്ടുകാരും കുട്ടിക്കായുള്ള തെരച്ചില്‍ നടത്തി വരികയായിരുന്നു. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം മൂന്നായി.സംസ്ഥാനത്ത് കനത്തമഴ തുടരുകയാണ്. തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ മാറ്റമില്ലാതെ തുടരുന്നു.വിവിധ പ്രദേശങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമുണ്ടായെങ്കിലും അത്യാഹിതങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ് പ്രകാരം അടുത്ത മൂന്ന് ദിവസം ശക്തമായ മഴക്ക് സാധ്യത ഉള്ളതിനാൽ അതീവ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. തീവ്ര മഴയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആലോചിക്കാൻ വിളിച്ചുചേർത്ത ജില്ലാ കലക്ടർമാർ അടക്കമുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. എന്‍.ഡി.ആര്‍.എഫിന്‍റെ നാല് യൂണിറ്റ് കൂടി നാളെ സംസ്ഥാനത്ത് എത്തും.

Related Tags :
Similar Posts