< Back
Kerala
തിരുവനന്തപുരം ഏവിയേഷൻ അക്കാഡമിയിൽ ക്യാപ്ടനെതിരെ പീഡന പരാതി
Kerala

തിരുവനന്തപുരം ഏവിയേഷൻ അക്കാഡമിയിൽ ക്യാപ്ടനെതിരെ പീഡന പരാതി

Web Desk
|
21 May 2022 4:38 PM IST

പരിശീലനത്തിനിടെ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചെന്നാണ് പരാതി

തിരുവനന്തപുരം: തിരുവനന്തപുരം ഏവിയേഷൻ അക്കാഡമിയിൽ ക്യാപ്ടനെതിരെ പീഡന പരാതി. പരിശീലനത്തിനിടെ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചെന്നാണ് പരാതി. പരാതി നൽകിയശേഷം നാടുവിട്ട പെൺകുട്ടിയെ കന്യാകുമാരിയിൽ നിന്ന് കണ്ടെത്തിയിരുന്നു. പരാതിക്ക് ശേഷവും മാനസിക ശാരിരിക പീഡനം തുടർന്നതിനാലാണ് നാടുവിട്ടതെന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.

കണ്ണൂർ സ്വദേശിനിയായ പെൺകുട്ടിയെ കഴിഞ്ഞ ജനുവരിയിലാണ് അധ്യാപകന്‍ പീഡിപ്പിച്ചത്. ഇതിനെത്തുടര്‍ന്ന് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അധ്യാപകൻ ഹൈക്കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യാപേക്ഷ നല്‍കി.

സംഭവത്തില്‍ വനിതാകമ്മീഷൻ ഇടപെടുമെന്ന് വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാൽ അറിയിച്ചു . ഇന്‍റേണല്‍ കംപ്ലയിന്‍റ് സെല്ലിന് പെൺകുട്ടി നൽകിയ പരാതിയും അതിൽമേലുള്ള റിപ്പോർട്ടും പരിശോധിക്കുമെന്നും ഷാഹിദാ കമാൽ മീഡിയവണിനോട് പറഞ്ഞു.

Related Tags :
Similar Posts