< Back
Kerala

Kerala
മോഷണക്കുറ്റം ആരോപിച്ച് മർദനമേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു
|12 Jun 2022 11:38 AM IST
വേങ്ങോട് സ്വദേശി ചന്ദ്രനാണ് മരിച്ചത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് മോഷണക്കുറ്റം ആരോപിച്ച് മർദനമേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. വേങ്ങോട് സ്വദേശി ചന്ദ്രനാണ് മരിച്ചത്. അമ്പത് വയസ്സായിരുന്നു. മെയ് 28-നാണ് ചന്ദ്രന് മർദനമേറ്റത്. കഴിഞ്ഞ മാസം ചിറയിൻ കീഴ് വച്ചാണ് മര്‍ദനമേറ്റത്.
സമീപത്തെ വീട്ടിൽ നിന്ന് പാത്രം മോഷ്ടിച്ചു എന്നാരോപിച്ചാണ് നാട്ടുകാര്‍ ചന്ദ്രനെ കെട്ടിയിട്ട് മർദിച്ചത്. പൊലീസ് എത്തി പിന്നീട് ചന്ദ്രനെ കസ്റ്റഡിയിൽ എടുത്ത് വിട്ടു. ശാരീരിക അസ്വസ്തതകൾ കാരണം ആശുപത്രിയില്‍ പ്രവേശിച്ച ചന്ദ്രന് കഴിഞ്ഞ ദിവസം ഒരു ശസ്ത്രക്രിയ നടന്നിരുന്നു. മര്‍ദനമാണ് മരണ കാരണം എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.