< Back
Kerala
തിരുവനന്തപുരത്ത് റാഗിങ്ങില്‍ മരണമെന്ന് പരാതി
Kerala

തിരുവനന്തപുരത്ത് റാഗിങ്ങില്‍ മരണമെന്ന് പരാതി

Web Desk
|
24 Aug 2024 5:58 PM IST

മരണത്തിന് പിന്നില്‍ റാഗിങ് എന്ന് കുടുംബം

തിരുവനന്തപുരം: തിരുവനന്തപുരത്ത് പോളിടെക്‌നിക് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. വണ്ടിത്തടം എംജി കോളേജിലെ ഒന്നാംവർഷ വിദ്യാർത്ഥി തിരുവല്ലം സ്വദേശി ബിജിത്താണ് മരിച്ചത്. സീനിയർ വിദ്യാർഥികളുടെ റാഗിങ്ങിനെ തുടർന്നാണ് ബിജിത്ത് ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. സീനിയർ വിദ്യാർഥികൾ നിർബന്ധിച്ച് മദ്യം കഴിപ്പിച്ചെന്ന് ബിജിത്ത് വീട്ടുകാരോട് പറഞ്ഞിരുന്നു. പിന്നാലെ ഇന്നലെയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിദ്യാർഥികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് മൃതദേഹവുമായി ബന്ധുക്കൾ കോളേജിനു മുന്നിൽ പ്രതിഷേധിച്ചു.

ഇൻക്വസ്റ്റ് നടപടി പൂർത്തിയായി. ശാരീരിക അതിക്രമത്തിന്റെതായ പാടുകളൊന്നും മൃതശരീരത്തിലില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Similar Posts